വി കെ കെ രമേഷ്

1969-ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ജനനം. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ' എന്ന ആദ്യത്തെ പുസ്തകത്തിന് 2018-ലെ മികച്ച ഹാസസാഹിത്യ​കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമിയിൽ ജോലി ചെയ്യുന്നു.