ബാബു
സിമന്റ് നിറമുള്ള ആകാശത്തേക്കു കൺമിഴിച്ചുനില്ക്കുന്ന ചാളകൾക്കുമുന്നിൽ സൂര്യൻ കറുപ്പച്ചാമിദൈവത്തെപ്പോലെ പല്ലിറുമ്മി. അപ്പോഴാണ് പോലീസ് സ്റ്റേഷനിൽനിന്നും ഫോൺ വന്നത്.
''ഡേയ്, ബാബു, പത്ത് നിമിഷത്ത്ക്കുള്ളെ വന്തിടും, അങ്കൈയേ നില്ല്. മൗണ്ട്ക്ക് പോകണം.''(1)
അഞ്ചുനിമിഷത്തിനുള്ളിൽ സ്റ്റുഡിയോ പൂട്ടി, ഞാൻ താഴെ, മല്ലികക്കടയ്ക്കു മുന്നിൽ കാത്തുനിന്നു.
