ടി എം കൃഷ്ണ

കര്‍ണ്ണാടകസംഗീതജ്ഞന്‍, സാമൂഹികചിന്തകന്‍. 1976 ജനുവരി 22-ന് ചെന്നൈയില്‍ ജനിച്ചു. പിതാവ്: ടി. എം. രംഗാചാരി. മാതാവ്: പ്രേമ രംഗാചാരി. ബി. സീതാരാമശര്‍മ്മ, ചെങ്കല്‍പേട്ട് രംഗനാഥന്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതവിദ്യാഭ്യാസം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. കലയിലെ ജാതിയുടെയും അധികാരബന്ധങ്ങളുടെയും നിശിത വിമര്‍ശകനാണ്. സംഗീതസഭകളില്‍നിന്ന് കര്‍ണ്ണാടക സംഗീതത്തെ അരികുവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളിലുമെത്തിക്കുന്നതിനും പങ്കാളിത്തമുറപ്പിക്കുന്നതിനുമായി ചെന്നൈ പുറമ്പോക്കുപാടല്‍, ഉരൂര്‍-ഒല്‍കോട്ട് കുപ്പം വിഴ എന്നീ പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. Reshaping Art, A Southern Music, Voices within എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 25 ലേറെ സംഗീതപുരസ്‌കാരങ്ങള്‍ നേടി. സാംസ്‌കാരികരംഗത്തെ ഇടപെടലുകള്‍ക്ക് 2016-ലെ മഗ്‌സാസെ പുരസ്‌കാരം നേടി.