അശാസ്ത്രീയ  സംഗീതം

KLF

അശാസ്ത്രീയ സംഗീതം


സംഗീതത്തിന്റെ ജാതിയെയും കലയുടെ രാഷ്ട്രീയത്തെയും കുറിച്ച് തീവ്ര വിമർശനങ്ങളുന്നയിക്കുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. ഒരു പക്ഷേ, കർണാട്ടിക് സംഗീതത്തിൽനിന്ന് തന്നെ മാറ്റിനിർത്താൻ ശക്തിയുള്ള അധികാരങ്ങളോടാണ് അദ്ദേഹത്തിന്റെ പോരാട്ടം. കർണാട്ടിക് സംഗീതത്തിന്റെ അതി പുരാതന ചരിത്രത്തെപ്പറ്റിയുള്ള ബ്രാഹ്‌മണിക അവകാശവാദങ്ങളെ കൃഷ്ണനിഷേധിക്കുന്നു.

സംഗീത പാരമ്പര്യമുള്ള ബ്രാഹ്‌മണകുടുംബത്തിൽ 1976-ലാണ് തൊടുർമാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണയുടെ ജനനം. 2013 ൽ പ്രസിദ്ധീകരിച്ച 'എ സതേൺ മ്യൂസിക്: ദ കർണാട്ടിക് സ്‌റ്റോറി' വൻ വിവാദങ്ങളുയർത്തിയിരുന്നു. കോഴിക്കോട് കടപ്പുറത്ത് ഡി.സി. കിഴക്കെമുറി ഫൗണ്ടേഷൻ സംഘടിപ്പിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഗീത ഹരിഹരനുമായി നടത്തിയ സംഭാഷണത്തിലും നിലപാടുകൾ തുറന്നു പറഞ്ഞ് ടി.എം. കൃഷ്ണ ആഞ്ഞടിച്ചു. സാഹിത്യോത്സവത്തിലെ വലിയ രാഷ്ട്രീയ ഇടപെടലുകളിൽ ഒന്നായിമാറി അത്. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയും എഡിറ്ററുമാണ്ഗീത ഹരിഹരൻ. ആദ്യ നോവൽ 'ദ തൗസൻറ് ഫേസസ് ഓഫ് നൈറ്റി'ന് 1993 ൽ കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് അവാർഡ് ലഭിച്ചു.1954 ൽ കോയമ്പത്തൂരിൽ ജനിച്ച ഗീതാ ഹരിഹരൻ ബോംബെയിലും മനി ലയിലുമായാണ് വളർന്നത്. ബോം ബെ സർവകലാശാലയിൽനിന്ന് ബി.എ.യും ഫെയർഫീൽഡ് സർവകലാശാലയിൽനിന്ന് എം.എ.യും നേടി. ന്യൂയോർക്കിൽ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തി ലാണ് ആദ്യം പ്രവർത്തനം. പിന്നീട് ഇന്ത്യയിൽ പുസ്തക എഡിറ്റായി. ഇപ്പോൾ സ്വതന്ത്ര എഡിറ്ററായി പ്രവർത്തിക്കുന്നു.

ഗീത ഹരിഹരനും ടി. എം. കൃഷ്ണയും
ഗീത ഹരിഹരനും ടി. എം. കൃഷ്ണയും

Related Articles