ഗായനസഭകളും മുക്കുവഗ്രാമങ്ങളും

Art, Culture, Life

ഗായനസഭകളും മുക്കുവഗ്രാമങ്ങളും


ഒന്നിലധികം തലങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹത്തിലെ രണ്ടു വ്യക്തികൾ ഒരിക്കലും എല്ലാ രീതിയിലും തുല്യരായിരിക്കുകയില്ല. സമൂഹത്തിനുള്ളിലെ പല സമുദായങ്ങളുടെയും കാര്യമെടുക്കുമ്പോൾ ഈ തരംതിരിവുകൾക്ക് സങ്കീർണ്ണത ഏറും. ഈ യാഥാർഥ്യങ്ങൾ കലയുടെ ലോകത്തെ സ്പർശിക്കുന്നില്ല എന്ന് കരുതുന്നത് വെറും അപ്രായോഗികമായ സങ്കല്പമായിരിക്കും. മിക്കപ്പോഴും നാം 'കലയ്ക്ക് അതിരുകളില്ല' എന്ന് ശക്തമായി വാദിക്കുന്നുണ്ടാകും, എന്നാൽ സത്യം മറ്റൊന്നാണെന്ന കാര്യം നാം മനപ്പൂർവ്വം മറക്കുന്നു. കല സാമൂഹിക സാംസ്‌കാരിക പോഷണത്തിനുവേണ്ടി നിലകൊള്ളണമെന്നുണ്ടെങ്കിൽ അതിനെ തുല്യവും പരസ്പരം പ്രചോദിപ്പിക്കുന്നതുമായ ഒരു സംവാദമായി പരിണമിപ്പിക്കേണ്ടതുണ്ട്. കലാകാരന്മാരുടെയും കലാസ്വാദകരുടെയും സർഗ്ഗാത്മകമായ ഇടപെടൽകൊണ്ടു മാത്രമേ അത് സാധ്യമാവുകയുള്ളൂ.

ഒരു സാമൂഹികസാംസ്‌കാരിക സംവാദം

ഈ ചിന്താഗതിയോടെയാണ് ഞാൻ എന്റെ സ്വന്തം അനുകൂലാത്മക, സവർണ്ണ, ക്ലാസ്സിക്കൽ സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ സഹായിക്കുന്ന ഒരു കലാമേളയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. എന്റെതന്നെ കലാപരമായ ഔദ്ധത്യത്തെ ചോദ്യം ചെയ്യാനും അത്തരം ഇടങ്ങളിൽ


Related Articles