
കേരള സർവ്വകലാശാലയിൽനിന്ന് പുരാവസ്തു ശാസ്ത്ര പഠനത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ, അണ്ണാമലൈ സർവ്വകലാശാലയിൽനിന്ന് എം.എ ചരിത്രം, കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പി.എച്ച് ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്സ് ആന്റ് സയൻസ് കോളേജിൽ ചരിത്രവിഭാഗത്തിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. (2022-25). എൻ.എസ്സ്.എസ്സ്. കോളേജിൽ ചരിത്രവിഭാഗത്തിൽ അതിഥി അധ്യാപികയായി ജോലി ചെയ്തിരുന്നു (2025). പഠനമേഖലകൾ : പുരാവസ്തു പഠനം, ഐക്കണോഗ്രാഫി, പൂർവ മധ്യകാല കേരളം സമൂഹം. സ്വദേശം തിരുവനതപുരം ജില്ലയിലെ ശാസ്തവട്ടം. അച്ഛൻ കെ. ശശിധരൻ നായർ, 'അമ്മ ജെ. വത്സല (ചാരുകേശി). ജീവിതപങ്കാളി - കെ.പി.രാജേഷ് . മക്കള്‍ - ആത്മജ് എ.ആര്‍, അദൈത് ഏ ആര്‍.