
1953-ൽ കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ചു. ക്രിസ്മസ് മരത്തിന്റെ വേര് ആദ്യ സമാഹാരം. പ്രധാന കൃതികൾ: അയ്മനം ജോണിന്റെ കഥകൾ (1972-2015), മഹർഷിമേട് മാഹാത്മ്യം, കണ്ടൽക്കടവ് പ്രണയകാലം, ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം, ചരിത്രം വായിക്കുന്ന ഒരാൾ, എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ, വാക്കിന്റെ വഴിയാത്രകൾ, തുഴ തോണി തടാകം തുടങ്ങിയവ. ഷുസെ സരമാഗുവിന്റെ കായേൻ, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കേണലിനാരും എഴുതുന്നില്ല എന്നീ നോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. അയ്മനം ജോണിന്റെ കഥകൾ എന്ന പുസ്തകം ചെറുകഥയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം (2017), ഓടക്കുഴൽ പുരസ്‌കാരം (2017), എം. പി. പോൾ പുരസ്‌കാരം (2017), പാലക്കാട് ഒ.വി. വിജയൻ അനുസ്മരണസമിതിയുടെ പ്രഥമ ഒ.വി. വിജയൻ പുരസ്‌കാരം (2019) എന്നിവയ്ക്ക് അർഹമായി. ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന കഥാസമാഹാരത്തിന് 2017-ലെ കേരളസാഹിത്യ അക്കാദമി ചെറുകഥാപുരസ്കാരം ലഭിച്ചു.