
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. പത്തനംതിട്ടയിലെ നെടുങ്ങാടപ്പള്ളി സ്വദേശി. രണ്ടു പതിറ്റാണ്ടുകൾ ദ വീക്ക് വാരികയുടെ കേരള ലേഖകനായി പ്രവർത്തിച്ചു. കെ.എ. കൊടുങ്ങല്ലൂർ പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, എസ്.ബി.റ്റി. കഥാപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പറുദീസ എന്ന സിനിമയ്ക്ക് മെക്‌സിക്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആൻ എൻകൗണ്ടർ വിത് എ ലൈഫ് ലിവിങ് എന്ന ഡോക്യു–ഫിക്ഷൻ സിനിമയുടെ നിർമാതാവെന്ന നിലയിൽ ദേശീയ ചലച്ചിത്രപുരസ്‌കാരവും നേടി. കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള സർവകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. സംസ്ഥാന ടെലിവിഷൻ പുരസ്‌കാരസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുജ. മക്കൾ: ഭുവൻ, റെയ്ൻ