കാല്‌

Short Story

കാല്‌


''ഡ്യൂട്ടി റൂമിലേക്ക് ഡോക്ടർ വിളിക്കുന്നു. വരീൻ,'' ഏതാനും ദിവസങ്ങളായുള്ള അലച്ചിലും ഉറക്കമിളവും ചേർന്നുണ്ടാക്കിയ ക്ഷീണത്തോടെ കണ്ണുകൾ പാതിയടഞ്ഞ് ഇരിക്കുക്കുമ്പോൾ ചെറുഞെട്ടലോടെയാണ് അറ്റൻഡറുടെ ശബ്ദം കേട്ടത്. ക്രിട്ടിക്കൽ കെയർ യുണിറ്റ് നിലകൊള്ളുന്ന ഇടനാഴിയിലെ ബെഞ്ചിലിരുന്ന് അയാൾ ഉൽകണ്ഠയോടെ സിസിയുവിന്റെ അടഞ്ഞുകിടക്കുന്ന വാതിലിലേക്കു നോക്കി.

ആ നോട്ടം ശ്രദ്ധിച്ചാവണം അറ്റൻഡർ പറഞ്ഞു, ''ഏയ് അവിടെ പ്രശ്‌നമൊന്നുമില്ല. സാറ് വരണം.''

അറ്റൻഡർക്ക് പിന്നാലെ നടക്കവേ, എന്താകും ഡോക്ടർക്ക് തന്നോട് പറയാനുള്ള കാര്യമെന്ന് കണ്ടെത്താൻ മനസ്സ് ബദ്ധപ്പെട്ടു. സർജറി കഴിഞ്ഞ് ഒരു മണിക്കൂറേ ആയിട്ടുള്ളൂ. മറ്റ് സങ്കീർണ്ണതകളൊന്നും ഇല്ല എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞിരുന്നത്. പിന്നിപ്പോൾ എന്തു മാരണമാണാവോ... ഇതേവരെ ഒരു മുറി കിട്ടിയിട്ടില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാലേ ലഭിക്കുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഒന്ന് നീണ്ടുനിവർന്ന് കിടന്നു ക്ഷീണം മാറ്റാൻപോലും കഴിയുന്നില്ല.


Related Articles