വിനിൽ പോൾ

കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ 1987–ൽ അന്നമ്മ പോളിന്റെയും പോൾ ജോസഫിന്റെയും മകനായി ജനനം. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽനിന്നും ചരിത്രത്തിൽ എം.എ., എം.ഫിൽ ബിരുദങ്ങൾ. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ ചരിത്രവിഭാഗത്തിൽനിന്നും ഗവേഷണബിരുദവും കരസ്ഥമാക്കി. അടിമകേരളത്തിന്റെ അദൃശ്യചരിത്രം, ദളിത് ചരിത്രദംശനം, മഞ്ചാടിക്കരി: ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവ​ശാസ്ത്രം എന്നിവ പ്രധാന കൃതികൾ. ഭാര്യ: രശ്മി ചന്ദ്രൻ.