
സിപിഐ(എം) രൂപീകൃതമായതുമുതൽ കേന്ദ്രക്കമ്മിറ്റിയിലും 1985 മുതൽ പോളിറ്റ് ബ്യൂറോയിലും അംഗം. 1980 മുതൽ 1992 വരെ പന്ത്രണ്ട് വർഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1967, 70, 91, 2002, 2006 വർഷങ്ങളിൽ കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992- 96ലും 2001-06ലും പ്രതിപക്ഷ നേതാവ്. 2006 മേയ് 18ന് കേരള മുഖ്യമന്ത്രിയായി. ദേശാഭിമാനി ദിനപ്പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായ് ദീർഘകാലം പ്രവർത്തിച്ചു.