കൽപറ്റ നാരായണൻ

കല്പറ്റ നാരായണൻ വയനാട് ജില്ലയിലെ കല്പറ്റയിൽ പാലൂക്കാപ്പിൽ ശങ്കരൻ നായരുടെയും നാരായണിയമ്മയുടെയും മകനായി കൊല്ലവർഷം 1127 മകരത്തിൽ (1952 ജനുവരി) ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ആർട്‌സ് & സയൻസ് കോളേജിലും അദ്ധ്യാപകനായിരുന്നു. കവി, നോവ​ലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യ സാമൂഹിക​ സാംസ്‌കാരിക വിമർശകൻ. പ്രധാന കൃതികൾ: സമയപ്രഭു, ഒരു മുടന്തന്റെ സുവിശേഷം, കറുത്ത പാൽ, ഇത്രമാത്രം, എവിടമിവിടം, ഏതിലയും മധുരിക്കുന്ന കാടുകളിൽ, കയർ മുറുകുകയാണ്, എന്റെ ബഷീർ, ഒരു സിനിമാ​പ്രേക്ഷ​​കന്റെ ആത്മകഥ, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല, കവിതയുടെ ജീവചരിത്രം. കേരളസാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാപുരസ്‌കാരം, ബഷീർ അവാർഡ്, വി ടി കുമാരൻ അവാർഡ്, അയ്യപ്പൻ അവാർഡ്, ഡോ. ടി. ഭാസ്‌കരൻ അവാർഡ് തുട​ങ്ങിയവ ലഭിച്ചു. ഇപ്പോൾ കൊയിലാണ്ടിക്കടുത്തു കൊല്ലത്ത് താമസം.