കെ അരവിന്ദാക്ഷൻ

തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ 1953 ജൂൺ 10-ന് ജനിച്ചു. അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, തൃശൂർ സെ് തോമസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഗാന്ധിയൻ ദർശനത്തിൽ ഗവേഷണബിരുദം. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിെ വിരലുകൾ, സാക്ഷിമൊഴി, പുതിയ ഗോത്രത്തിെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഭോപ്പാൽ, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവ പുസ്തകങ്ങൾ. കൂടാതെ ആറു പഠനഗ്രന്ഥങ്ങളും നാലു വിവർത്തനകൃതികളും. കേരളസാഹിത്യ അക്കാദമി അവാർഡും ഗുരുദർശന അവാർഡും നേടിയിട്ടുണ്ട്.