സ്വാതന്ത്ര്യത്തിലേക്കുള്ള ദളിത് വിസ്ഫോടനങ്ങൾ

Society

സ്വാതന്ത്ര്യത്തിലേക്കുള്ള ദളിത് വിസ്ഫോടനങ്ങൾ


ഇന്ത്യയിലെ ജനസംഖ്യയിൽ ഇരുപത് ശതമാനം വരുന്ന ദളിതർ തങ്ങളുടെ യഥാർത്ഥ ശക്തി തിരിച്ചറിയാൻ തുടങ്ങി. 1947 ആഗസ്റ്റ് പതിനഞ്ചിനുമുമ്പും ശേഷവും ദളിത് വിസ്‌ഫോടനങ്ങൾ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിട്ടില്ലെന്നല്ല. അതിന്റെ അനുരണനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഫലിച്ചിട്ടുമുണ്ട്. എന്നാൽ, ദളിത് യുവത്വത്തിന്റെ കുതിപ്പ് പാൻഇന്ത്യൻ തലത്തിൽ അനുഭവപ്പെടുന്നത് ആദ്യമായിട്ടാണ്. വ്യവസ്ഥാപിതമായ സമരമുറകളോടൊപ്പം സോഷ്യൽ മീഡിയയും ഡിജിറ്റൽലോകവും ഇതിനുവേണ്ടി അർത്ഥവത്തായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്വന്തം ഐഡന്റിറ്റി വിളിച്ചുപറയാനും അതിൽ അഭിമാനം കൊള്ളാനും പുതിയ യുവാക്കൾ ലജ്ജിക്കുന്നില്ല. അത് തങ്ങളുടെ കരുത്താണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.

''ഇതുവരെ ഞങ്ങൾക്കു സംഭവിച്ചതിനെക്കുറിച്ച് ഞങ്ങൾ സങ്കടപ്പെടുന്നില്ല. എന്നാൽ, മറ്റാരെക്കാളും കുറഞ്ഞവരല്ല ഞങ്ങളെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു''. തങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ മൈക്കിൾ ജാക്‌സന്റെയും ബോബ് മാർലെയുടെയും വഴികൾ സ്വീകരിക്കുന്നു. അമേരിക്കൻ പൗരാവകാശ മുന്നേറ്റത്തിന്റെ ബ്‌ളാക് മ്യൂസിക്കാണ് അവർ അനുകരിക്കാനിഷ്ടപ്പെടുന്നത്. പതിനേഴുകാരിയായ പഞ്ചാബി ഫോക് പോപ് ഗായിക ഗിന്നിമാഹി ജലന്ധറിൽ നിന്ന് വിളിച്ചു പറയുന്നു: ''ഞാൻ ജാതിയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല; ഞാനത് തകർക്കാനാണ് ആഗ്രഹിക്കുന്നത്''. ബോളിവുഡിൽ ഒരു പിന്നണി ഗായികയാകാൻ ഗിന്നി ഇഷ്ടപ്പെടുന്നു. ചരിത്രവും അംബേദ്കറും ബുദ്ധനുമാണ് ഗിന്നിയുടെ സ്രോതസ്സുകൾ. രവിദാസും ഗുരുനാനാക്കും കബീറും കൂടെയുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് മുഴങ്ങുന്ന ഭീംഗീതും അംബേദ്കർ ഗാനങ്ങളും അവയിലുൾപ്പെടുന്നു. ദളിത് പോപ് ഗായകനായ ശാക്യനും അമേരിക്കയിലുള്ള അംബേദ്കർ ഗായിക തേൻമൊഴി സൗന്ദരരാജനും ഈ കൂട്ടത്തിലുണ്ട്.

ദളിതവസ്ഥ മോദി ഭരണത്തിൽ


Related Articles