സായിപ്പും ഭായിയും പിന്നെ സഖാവും

Society

സായിപ്പും ഭായിയും പിന്നെ സഖാവും


ഇക്കഴിഞ്ഞ ഡിസംബർ പതിനഞ്ചിന് തൃശ്ശൂർ കേരളവർമ്മ കോളേജിൽ 'ഗാന്ധിയുടെ സ്വരാജ്'എന്ന വിഷയത്തിൽ ഞാനൊരു പ്രഭാഷണം ചെയ്തിരുന്നു. ഡൊണാൾഡ് ട്രമ്പ് എന്ന സായിപ്പും നരേന്ദ്രമോദിയെന്ന ഭായിയും പിണറായിയെന്ന സഖാവും ഒരേ രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ രാഷ്ട്രീയമില്ലായ്മയുടെ മുഖങ്ങളാണെന്നായിരുന്നു പറയാൻ ശ്രമിച്ചത്. സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യിൽ അപ്പനും (ഇന്നസെന്റ്) മകനും (ജയറാം) ഷാപ്പിലിരുന്ന് കള്ള് മോന്തി പിമ്പിരിയാകുമ്പോൾ, പിമ്പിരിയായ മറ്റൊരു കുടിയൻ (സി.വി. ദേവ്) നാവ് കുഴച്ചിലോടെ നിരീക്ഷിക്കുന്നതിങ്ങനെയാണ്: 'ബെസ്റ്റ് കോമ്പിനേഷൻ.' ശ്രോതാക്കളായ വിദ്യാർത്ഥിനികൾ സ്വയം മറന്ന് ചിരിച്ചെങ്കിലും ആൺകുട്ടികൾ ഗൗരവപ്രകൃതികളായി ഇരിക്കുകയാണുണ്ടായത്. പ്രഭാഷണത്തിനൊടുവിൽ അവരിൽ പലരും ട്രമ്പിന്റെയും മോദിയുടെയുംകൂടെ പിണറായിയെ കൂട്ടിക്കെട്ടി 'ബെസ്റ്റ് കോമ്പിനേഷനാ'ക്കിയതിനെ ചോദ്യം ചെയ്തു. ഞാനെന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, എനിക്കുറപ്പുണ്ട് വിദ്യാർത്ഥികൾക്ക് അത് സ്വീകാര്യമായിട്ടുണ്ടാവില്ല. ഒരു പ്രഭാഷകന് സ്വാഭാവികമായും കിട്ടുന്ന അധികാരത്തിന്റെ ചെലവിൽ അവരെന്റെ വാക്കുകൾ അവഗണിച്ചിട്ടുണ്ടാവും. ഞാൻ പറഞ്ഞതിന്റെ പൊരുളിലേക്കു പോകാൻ അവർ ശ്രമിച്ചിട്ടുണ്ടാകില്ല.

ഡൊണാൾഡ് ട്രമ്പിന്റെ മുഖം കാണുമ്പോൾ ഓർമ്മയിലെത്തുക ദസ്തയേവ്‌സ്‌കിയുടെ 'കാരമസോവ് സഹോദരന്മാർ' എന്ന ബൃഹദ് ആഖ്യായികയിലെ തന്തകാരമസോവിനെയാണ്. വിടനും വെറിയനും വിടുവായനുമായിട്ടാണ് നോവലിസ്റ്റ് ഫയദോർ 'കാരമസോവിനെ അവതരിപ്പിക്കുന്നത്.

ഡൊണാൾഡ് ട്രമ്പ്‌
ഡൊണാൾഡ് ട്രമ്പ്‌

Related Articles