
1991-ൽ ആദ്യകഥാസമാഹാരം പടിയിറങ്ങിപ്പോയ പാർവ്വതി പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലും കന്നടയിലും തമിഴിലും ഒട്ടേറെ കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . ഇപ്പോത് പനിക്കാലം, നച്ചത്തിരങ്കൾ വീളും നേരത്ത് എന്നിങ്ങനെ രണ്ടു കഥാസമാഹാരങ്ങൾ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ഗ്രേസി കി കഹാനി എന്ന പേരിൽ ഇരുപതു കഥകളുടെ ഒരു സമാഹാരം പുറത്തിറക്കി. പടിയിറങ്ങിപ്പോയ പാർവ്വതി എന്ന കഥാസമാഹാരം കന്നടയിലേക്കു വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. 1995-ൽ എഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ്, 1997-ൽ തോപ്പിൽ രവി പുരസ്കാരം, 1998-ൽ മികച്ച മലയാള കഥയ്ക്കുള്ള കഥ അവാർഡ് (ദില്ലി), 2000-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്, 2019-ൽ ഗുരുദക്ഷിണ പുരസ്കാരം, 2020-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു.