ഫ്രാൻസിസ് നൊറോണ

എഴുത്തുകാരൻ. തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിന് പ്രഥമ ചെമ്പിൽ ജോൺ പുരസ്‌കാരവും സാഹിദ് സ്മാരക സാഹിത്യതീരം പുരസ്‌കാരവും (2018) ടി.വി. കൊച്ചുബാവ പുരസ്‌കാരവും (2019) ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: അശരണരുടെ സുവിശേഷം, തൊട്ടപ്പൻ, മുണ്ടൻപറുങ്കി, കാതുസൂത്രം, മുടിയറകൾ.