‘കക്കുകളി’ എന്ന നാടകവും അതുയർത്തുന്ന ചില ചോദ്യങ്ങളും നാടകത്തെ പ്രതിരോധിക്കുന്ന കത്തോലിക്ക സഭയുടെ നിലപാടുകളും പൊതുസമൂഹത്തിന്റെ മുന്നിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ കഥയുടെ രചയിതാവ് എന്ന നിലയിൽ ആ കഥ എഴുതാനുള്ള സാഹചര്യവും അതിന്റെ ഭൂമികയും വിശദീകരിക്കാനുള്ള എന്റെ ഒരു ശ്രമമാണ് ഈ ലേഖനം.
കോൺവെന്റിന്റെ പശ്ചാത്തലത്തിലാണ് ‘കക്കുകളി’യെന്ന കഥ ഞാനെഴുതുന്നത്. അതുകൊണ്ട് തന്നെ ആ ഇടം വിവരിച്ചുകൊണ്ടു തുടങ്ങാമെന്ന് കരുതുന്നു.
കേരളത്തിലെ കോൺവെന്റുകൾ
സഭകൾ (congregation) ധാരാളം ഉണ്ടെങ്കിലും കേരളത്തിലെ മഠങ്ങളെ അതിന്റെ പൊതുസ്വഭാവം അനുസ രിച്ച് രണ്ടു വിഭാഗങ്ങളായി വേർതിരിക്കാം.
