അച്ചിങ്ങ.. പീച്ചിങ്ങ.. പപ്പടം

Memoir

അച്ചിങ്ങ.. പീച്ചിങ്ങ.. പപ്പടം


റണാകുളം മാർക്കറ്റിൽ നിന്നാണ് വെജിറ്റബിൾസ് വാങ്ങുന്നത്. ചതുരൻ സ്റ്റീൽ പാത്രങ്ങളിൽ ഓരോന്ന് വിളമ്പിവെയ്ക്കുന്നത് അവിടുത്തെ പ്രത്യേകതയാണ്. ഏതെടുത്താലും ഇരുപതു രൂപ. അപൂർവ്വം ചിലതിന് മുപ്പത്.. അതിനപ്പുറം പോവില്ല.. നെട്ടൂരീന്ന് വരുന്നൊരു ചേട്ടായിയുടെ പക്കൽ നിന്നാണ് ഞാനെപ്പോഴും പച്ചക്കറി വാങ്ങാറുള്ളത്.

കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങുമ്പോൾ ഒരു അമളി പറ്റി. നല്ല മഴയായിരുന്നു. കുടയും ചൂടി ആവശ്യമുള്ള സാധനങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. കിഴങ്ങും ഉള്ളിയും പച്ചമുളകും വേപ്പിലയുമൊക്കെ വാങ്ങി. നല്ല അച്ചിങ്ങയുണ്ട് എടുക്കട്ടെയെന്ന് പച്ചക്കറിക്കാരൻ..

വീട്ടിൽ ചെമ്മീനുണ്ട്. ചെമ്മീനിട്ടു വെച്ചാൽ രുചി കൂടും. ഞാനതെല്ലാം ഓർത്തുകൊണ്ടു പറഞ്ഞു. ഒന്നുമതി. ഇത്തിരി വലിപ്പമുള്ളതാവട്ടെ.. എന്തോ കുഴപ്പമുള്ളതുപോലെ കടക്കാരൻ എന്നെ നോക്കി.

ഒരെണ്ണമോ!
ഞാൻ വീണ്ടും പറഞ്ഞു.
അതെ ഒന്നുമതി..


Related Articles