
എഴുത്തുകാരി, തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഭൗമചാപം' എന്ന കൃതിക്ക് കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ജനപ്രിയ രചനാ അവാർഡ്, ഒ വി വിജയൻ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ പുസ്തകമായ 'പെൺപാട്ട് താരങ്ങൾ - മലയാള ചലച്ചിത്ര ഗാനങ്ങളിലെ പെണ്ണവിഷ്കാരങ്ങൾ'ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ് ലഭിച്ചു. സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.