ബാബു തളിയത്ത്

1966–ൽ ഭരണങ്ങാനത്തു ജനനം. പിതാവ്: ഹോർമിസ് തളിയത്ത്, മാതാവ്: ത്രേസ്യാമ്മ തളിയത്ത് (മുൻകാല അഭിനേത്രി മിസ് കുമാരി). തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജി​നീയറിങ്ങിൽ ബിരുദം നേടി. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണി​വേഴ്സിറ്റിയിൽ ജർമ്മൻ സാഹിത്യവും ഫിലോസഫിയും പഠിച്ചു. അതിനുശേഷം ജർമ്മനിയിലെ Albert-Ludwigs University Freiburg–ൽ ഫിലോസഫിയിലും University of Basel–ൽ ആർട് ഹിസ്റ്ററിയിലും ഗവേഷണം നടത്തുകയും ഫിലോസഫിയിൽ Ph.D നേടുകയും ചെയ്തു. പിന്നീട് ബെർലിനിലെ Humboldt University–യിലും ഇംഗ്ല​ണ്ടി​ലെ Cambridge University–യിലും പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തു. 2013–ൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ജർമ്മൻ സെന്ററിൽ പ്രൊഫസർ ആയി നിയമനം. 2021 ജൂൺ മുതൽ ജർമ്മനിയിലെ Konstanz യൂണിവേഴ്സിറ്റിയിൽ സീനിയർ ഫെല്ലോ.