ബി രാജീവൻ

1971 മുതൽ വിവിധ ഗവൺമെന്റ് കോളജുകളിൽ അദ്ധ്യാപകൻ. 1975-ൽ ദേശീയ അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനിൽപ്പുകളിൽ പങ്കെടുത്ത് മർദ്ദനവും തടങ്കലും അനുഭവിച്ചു. 1969 മുതൽ തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, സൗന്ദര്യശാസ്ത്രം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. സ്വാതന്ത്ര്യത്തിന്റെ സമഗ്രത, അന്യവത്കരണവും യോഗയും, മാർക്‌സിസവും ശാസ്ത്രവും, ജനനിബിഡമായ ദന്തഗോപുരം, ഇ.എം.എസിന്റെ സ്വപ്നം, വർത്തമാനത്തിന്റെ ചരിത്രം, വാക്കുകളും വസ്തുക്കളും, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, പ്രളയാനന്തര മാനവികത, കീഴാള മാർക്സിസവും കീഴാളജനാധിപത്യവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരളസാഹിത്യ അക്കാദമി അവാർഡ്, ബഷീർ പുരസ്‌കാരം, ഒ.വി. വിജയൻ പുരസ്‌കാരം, നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ പുരസ്‌കാരം, ബുക്ക്‌ഫെയർ അവാർഡ്, ഗുരുദർശൻ പുരസ്‌കാരം, ശാന്ത കുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ്, ഡോ. സി.പി. മേനോൻ സാഹിത്യ പുരസ്‌കാരം, എം.എൻ. വിജയൻ പുരസ്‌കാരം, സുബ്രഹ്‌മണ്യ ഷേണായ് പുരസ്‌കാരം, കേരളാ സ്റ്റേറ്റ് ബാലസാഹിത്യ കൗൺസിൽ അവാർഡ്, കേരള​സാഹിത്യ അക്കാദമി ജി.എൻ. പിള്ള അവാർഡ്, ചിന്ത രവി ഫൗണ്ടേഷൻ പുരസ്‌കാരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരം എന്നിവ ലഭിച്ചു