ഭാവിയുടെ രാഷ്ട്രീയ ചിന്തക്ക് വഴി തുറക്കുന്ന 'ഇന്ത്യയുടെ വീണ്ടെടുക്കൽ' എന്ന ബി. രാജീവന്റെ ബൃഹത് ഗ്രന്ഥത്തിന്റെ അവതാരിക പ്രസിദ്ധ ചിന്തകനായ ഡോ. ഉദയകുമാർ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.
''ഫാസിസത്തെ ഭാവശക്തികളുടെ തലത്തിൽ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇൻഡ്യൻ സാഹചര്യത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങൾക്ക് ഈ ലേഖനങ്ങൾ വഴിതുറക്കുന്നു. ലിബറൽ-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയിൽനിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നൽ കൊടുക്കുന്ന 'ബദൽ ജനാധിപത്യം' എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവൻ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങൾക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു. നമുക്കുചുറ്റും ഇന്നുയരുന്ന ജനസഞ്ചയപ്രതിരോധങ്ങളിൽ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവിതോന്മുഖമായ സഹജശക്തിയാണെന്ന് രാജീവൻ പറയുന്നു. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇൻഡ്യയുടെ വീണ്ടെടുക്കൽ. ഈ സർഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വർത്തമാനകാലത്തിൽ നമ്മോട് സംവദിക്കുന്നു''
ഇന്ത്യയെ രാഷ്ട്രീയമായി വീണ്ടെടുക്കുക എന്ന ആശയം മുൻനിർത്തി, ബി. രാജീവനുമായി ബാംഗ്ലൂരിലെ 'സൃഷ്ടി ഇൻസ്റ്റിട്യൂട്ട് ഓഫ് ആർട് ആൻഡ് ഡിസൈനി'ലെ പ്രൊഫസർ പൂജ സാഗർ നടത്തുന്ന അഭിമുഖം.
