അജയ് പി മങ്ങാട്ട്

എഴുത്തുകാരനും വിവർത്തകനുമാണ്. രാത്രി (ഏലീ വീസൽ), അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യ​യ്ക്കായി (ഗെയ്ൽ ഓംവെത്), നാല്പതു പ്രണയനിയമങ്ങൾ (എലിഫ് ഷഫാക്), ദെറീദ: ഇസ്ലാമും പടിഞ്ഞാറും (മുസ്തഫ ഷെരീഫ്) എന്നിവ വിവർത്തനകൃതികൾ. നോം ചോംസ്‌കി: ധൈഷണിക ജീവചരിത്രം, ഏകാന്തതയുടെ പുരാവൃത്തം, ലോകം അവസാനിക്കുന്നില്ല, പറവയുടെ സ്വാതന്ത്ര്യം എന്നീ സാഹിത്യവിമർശനവും ഹൃദയസല്ലാപം എന്ന പഠനകൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂസന്നയുടെ ഗ്രന്ഥപ്പുര ആദ്യ നോവൽ. ഇപ്പോൾ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ.