ദയനീയ സ്ത്രീ ജീവിതങ്ങള്‍, അളന്നുതൂക്കിയ ഹാസ്യം; ബുക്കര്‍പ്പട്ടികയിലെ 'ഹാർട്ട്‌ലാംപ്'

World of Letters

ദയനീയ സ്ത്രീ ജീവിതങ്ങള്‍, അളന്നുതൂക്കിയ ഹാസ്യം; ബുക്കര്‍പ്പട്ടികയിലെ 'ഹാർട്ട്‌ലാംപ്'


വിവർത്തനസാഹിത്യത്തിനുള്ള ഇന്റർനാഷനൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ താരതമ്യേന ദൈർഘ്യം കുറഞ്ഞ പുസ്തകങ്ങളാണ് ഇത്തവണ. ചെറുതാണെങ്കിലും വായനയുടെ കാര്യത്തിൽ ഇവയിലേറെയും ഉദാസീനവായനയ്ക്കു വഴങ്ങാത്തതും ചിലതു ക്ലിഷ്ടവുമാണെന്നു പറയേണ്ടിവരും.

കന്ന‍ഡ ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ ബാനു മുഷ്താഖിന്റെ ചെറുകഥകൾക്ക്‌ ദീപ ബസ്തി ചെയ്ത വിവർത്തനമായ 'ഹാർട്ട്‌ലാംപ്' (Heart Lamp) മാത്രമാണു കൂട്ടത്തിൽ ലളിതം. ഭാഷയിലോ പ്രമേയത്തിലോ പരീക്ഷണം ഇല്ല. എല്ലാത്തരം വായനക്കാർക്കും പാരായണക്ഷമം ആണ് ഈ കഥകൾ.

ബാനു മുഷ്താഖ്
ബാനു മുഷ്താഖ്

ദക്ഷിണ കർണാടകയിലെ മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പ്രമേയം. ആക്റ്റിവിസ്റ്റ് കൂടിയായ എഴുത്തുകാരി ദയനീയജീവിതകഥകൾ അളന്നുതൂക്കിയ ഹാസ്യത്തോടെയാണ്‌ അവതരിപ്പിക്കുന്നത്. (റെഡ് ലുങ്കി, ഹൈഹീൽ ഷൂസ് എന്നീ രണ്ടുകഥകൾ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു). ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി, അഷിത, സിതാര എസ്. എന്നിവരുടെ കഥകളെ ബാനുവിന്റെ എഴുത്ത് ഓർമിപ്പിച്ചു.


Related Articles