അബ്ദുള്ള പേരാമ്പ്ര

കവി, ഗദ്യകാരൻ, വിവർത്തകൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. ബിരുദാനന്തരം തൊഴിൽ തേടിയും അല്ലാതെയും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജീവിച്ചു. ഇന്ത്യയ്ക്ക് പുറമേ നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. പത്ത് വർഷക്കാലം ദുബായിയിൽ. അവിടെനിന്നും ഭാഷ എന്ന പേരിൽ ഒരു ത്രൈമാസിക എഡിറ്റ് ചെയ്തിറക്കി. കവിതകൾ ഇംഗ്ലിഷിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളിലായി 56 കൃതികൾ. നൽബാരിയിലെ അമ്മ എന്ന ബാലനോവൽ കുട്ടികൾക്കുള്ള സിനിമയായിട്ടുണ്ട്. കവിതയ്ക്കുള്ള ബി.ആർ. അംബേദ്കർ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി അവാർഡ്, മാധ്യമം പുരസ്‌കാരം, ടി.ആർ. അയ്യപ്പൻ മാസ്റ്റർ പുരസ്‌കാരം, കല അവാർഡ്, ദുബായ് മലയാളി സമാജം അവാർഡ്, ബാലസാഹിത്യത്തിനുള്ള പ്രഥമ പടിയത്ത് അവാർഡ് തുടങ്ങി 15-ലേറെ പുരസ്‌കാരം.