
എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളുമെഴുതാറുണ്ട്. കഥകൾക്ക് കെ. എ. കൊടുങ്ങല്ലൂർ അവാർഡ്, അങ്കണം അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂരിൽ പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകനാണ്. പ്രധാനപുസ്തകങ്ങൾ: തീയിൽ അലക്കിയ വസ്ത്രങ്ങൾ, സ്വവർഗ്ഗം, മിമിക്രി, ചാത്തുനമ്പ്യാര്.