2007 ഏപ്രില്‍ 1 ലക്കത്തിലാണ് ഞാനെഴുതിയ 'സ്വവര്‍ഗം' എ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. അടുത്തകാലത്തുമൊരാള് ആ കഥയെക്കുറിച്ച് എന്നോടു പറഞ്ഞു. കുറച്ചുവര്‍ഷങ്ങള്‍ മുമ്പ്, സാഹിത്യഅക്കാദമിയില്‍ എന്തോ ചടങ്ങ് നടക്കുന്നു. തിരക്കില്‍ നിന്നൊഴിഞ്ഞ് ഞാനല്പം മാറി നില്‍ക്കുകയാണ്.
മുന്പരിചയമില്ലാത്തൊരാള് ധൃതിയില്‍ വന്ന് ''ആ കഥ... സ്വവര്‍ഗം.. ഹോ...'' എന്നു മാത്രം പറഞ്ഞിട്ട് ഇരുട്ടിലേക്ക് നടന്നുപോയത് ഞാനോര്‍ത്തു. അയാളെ പിന്നെ കണ്ടിട്ടുമില്ല. ഇത്തരം ചില വായനക്കാര്‍ എവിടെയൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട്. അവര്‍ക്കും പിന്നെ എനിക്കും ഇടയ്ക്കിങ്ങനെ ഓര്‍ക്കാന്‍ വേണ്ടിയുള്ളതാണ് എന്റെ കഥകള്‍ എന്നു തോന്നുന്നു.
ആറാമത്തെ ചെറുകഥാസമാഹാരമായ 'അമോറി'ല്‍ എത്തുമ്പോള്‍ ഏഴാമത്തെ കഥാസമാഹാരത്തില്‍ ചേരേണ്ട കഥകള്‍ എന്റെ ഹൃദയത്തില്‍ കനക്കുന്നുണ്ട്. ഒന്നു തൊടുമ്പോഴേക്കും ഇതു കഴിഞ്ഞ് എന്നെ എന്നപോലെയാണല്ലോ എന്നും കഥകള്‍ എന്റെയടുത്ത് വിന്നിട്ടുള്ളത്. തോന്നുമ്പോള്‍ മാത്രം അതില്‍ ചിലത് ഞാനെഴുതി. ചിലപ്പോള്‍ എല്ലാ കഥകളോടും പിണക്കം പറഞ്ഞ് ഉറങ്ങാന്‍ പോയി. കഥകളും കഥാപാത്രങ്ങളും കട്ടിലിനു ചുറ്റും എന്നെ സൂക്ഷിച്ചുനോക്കിയിരിക്കുന്നത് ഉറക്കത്തിലും ഞാന്‍ കണ്ടു.
