
എഴുത്തുകാരൻ. ആദ്യ കഥാസമാഹാരമായ ഒഴിവുദിവസത്തെ കളിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റും അങ്കണം-ഇപി സുഷമ എന്‍ഡോവ്മെന്റും തോമസ് മുണ്ടശ്ശേരി പുരസ്കാരവും ലഭിച്ചു. ഒഴിവുദിവസത്തെ കളി ചലച്ചിത്രമായിട്ടുണ്ട്. കാളിനാടകം എന്ന കഥാസമാഹാരം തമിഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖന-പരിഭാഷാ സമാഹാരം: പുസ്തകപ്പുഴു. ബിഗ് ബി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണവും ബ്രിഡ്ജ് (കേരള കഫെ), കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികള്‍), മുന്നറിയിപ്പ്, ചാര്‍ലി, ലീല എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. മുന്നറിയിപ്പിന് മികച്ച തിരക്കഥയ്ക്കുള്ള രാമുകാര്യാട്ട് അവാര്‍ഡും ചാര്‍ലിക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.