ഇന്ത്യൻ കവിതകൾ

Poem

ഇന്ത്യൻ കവിതകൾ


ഇന്ത്യയിലെ ആദരണീയരായ മൂന്ന് കവികളുടെ കവിതാ പരിഭാഷകളാണിവിടെ ചേർത്തിരിക്കുന്നത്.വിനോദ്കുമാർ ശുക്ലയുടെയും ശക്തി ചതോപാധ്യായയുടെയും കവിതാ വിവർത്തനങ്ങളുടെ അവലംബം ഇന്ത്യൻ ഇംഗ്ലീഷ് കവിയായ അരവിന്ദ് കൃഷ്ണ മെഹ്റോത്രയുടെ ഇംഗ്ലീഷ് പരിഭാഷകളാണ്. ശക്തി ചതോപാധ്യയയുടെ "ഒരോർമ തിരിച്ചുവരുന്നു" എന്ന കവിതയുടെ ബംഗാളി മൂലത്തിൽ നിന്നും അമിതസ്വാതന്ത്ര്യമെടുത്താണ് അദ്ദേഹം ഇംഗ്ലീഷ് പരിഭാഷ ചെയ്തിരിക്കുന്നത്. slow train എന്നാണ് ഇംഗ്ലീഷ് പരിഭാഷ. ബംഗാളിയിൽ അത് നിറുത്തിയിട്ടിരിക്കുന്ന തീവണ്ടിയാണ്. മാത്രവുമല്ല മറ്റൊരു ഇംഗ്ലീഷ് പരിഭാഷ അരവിന്ദ് കൃഷ്ണ മെഹ്റോത്രയിൽ നിന്നു തീർത്തും വിഭിന്നവുമാണ്. ഇവിടെ നിറുത്തിയിട്ടിരിക്കുന്ന തീവണ്ടി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്; സന്ദർഭത്തിനോട് ഏറെ അടുത്തു നിൽക്കുക അതെന്ന് ബോധ്യമായതിനാൽ. ശക്തി ചതോപാധ്യയയുടെ ഈ കവിത ബംഗാളിലെ സാഹിത്യ സ്നേഹികൾക്കിടയിൽ അത്രയേറെ പരിചിതവുമാണ്. ജീവിച്ചിരിക്കുന്ന ഭാരതീയ എഴുത്തുകാർക്കിടയിലെ മഹാശൃംഗമായി വിനോദ്കുമാർ ശുക്ലയെ വിശേഷിപ്പിക്കാം. ചൈനീസ് ചെറുകവിതകളെ ബോധപൂർവ്വം അനുകരിക്കും വിധമുള്ളകുറേയധികം കവിതകൾ അരവിന്ദ് കൃഷ്ണ മെഹ്റോത്ര എഴുതിയിട്ടുണ്ട്. "അങ്ങ് കിഴക്കകലത്തിൽ' എന്ന തലക്കെട്ടിൽ നിന്നും ആ ദൂരത്തിനെ തന്റെ കവിതയിലേക്ക് ചേർത്തുകൊണ്ടാണ് ആ കാവ്യപാരമ്പര്യത്തോട് അദ്ദേഹത്തിന്റെ ആത്മസമർപ്പണം.

അരവിന്ദ് കൃഷ്ണ മെഹ്‌റോത്ര
അരവിന്ദ് കൃഷ്ണ മെഹ്‌റോത്ര

വിവർത്തനം: ഉണ്ണി ആർ.


Related Articles