റ്റിസി മറിയം തോമസ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള വാളകത്ത് ജനനം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തര​ബിരുദവും. "വൈദ്യ​ശാസ്ത്ര​ങ്ങളിലെ മനോരോഗസങ്കല്പങ്ങൾ' എന്ന വിഷയത്തിൽ പിഎച്ച്. ഡി. കർണ്ണാടക ഖരാനകളിലെ ഹിജഡകളുടെ സാമൂഹ്യജീവിതത്തെയും ലിംഗ​പദവി​യെയുംകുറിച്ച് റിസർച്ച് ചെയ്തു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണി​വേഴ്സിറ്റി​യിൽ മനഃശാസ്ത്ര​വിഭാഗം അധ്യാപികയായിരുന്നു. ആനുകാലിക​ങ്ങളിൽ സാമൂഹ്യമനഃ​ശാസ്ത്രലേഖനങ്ങൾ എഴുതാറുണ്ട്. ഇപ്പോൾ കേരള​സർവ്വകലാ​ശാ​ലയിൽ മനഃശാസ്ത്രവിഭാഗത്തിൽ അസി. പ്രൊഫസർ.