അപരാധികളുടെ മാനസികനിർമ്മിതി

World of Letters

അപരാധികളുടെ മാനസികനിർമ്മിതി


ലൈംഗികാതിക്രമങ്ങളിലെ അപരാധിയും... ആണത്തബോധനിർമ്മിതിയും: ഒരാമുഖം

ഏകദേശം അറുപതു കഴിഞ്ഞ അച്ഛന് സ്വന്തം മകൻ, മരുമകളെ അടിക്കാത്തതിൽ നല്ല വിഷമമുണ്ടായിരുന്നു. നിങ്ങൾ ഭാര്യയെ അടിച്ചിട്ടുണ്ടോ എന്ന മകന്റെ ചോദ്യത്തിന് കല്യാണം കഴിഞ്ഞു രണ്ടു മാസംവരെ എനിക്ക് അവളെ അടിക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മറുപടി. അതിന്റെ പ്രധാന കാരണം ഭർത്താവെന്ന നിലയിൽ അവളെ അച്ചടക്കത്തിൽ നിർത്തേണ്ടത് അയാളുടെ ഉത്തരവാദിത്വമായിരുന്നുവെന്നത്രേ. മരുമകളും അതേ ക്രമത്തിലും മാതൃകയിലും കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അവളെ അടിക്കുകതന്നെ വേണമെന്നാണ് അയാൾ മകനോട് പറയാൻ ശ്രമിക്കുന്നത്. മകന് അത് മനസ്സിലാവാത്തതിൽ അയാൾക്ക് കഠിനമായ ദുഃഖമുണ്ട്.

നാഷണൽ ഹൈവേയിൽ വെച്ചാണ് വളരെ അപകടകരമായ രീതിയിൽ വീലിങ് നടത്തി വേഗതയിൽ കുതിക്കുന്ന ആൺകുട്ടി​കളെ കണ്ടത്. അവർക്ക് ഇരുപതു വയസ്സിൽ കൂടുതൽ പ്രായ​മുണ്ടാവില്ല. ചീറിപ്പാഞ്ഞു പോകുന്ന കാറുകൾക്കും ഹെവി വെഹിക്കിളുകൾക്കും ഇടയിലൂടെ ഒരു ചലച്ചിത്രദൃശ്യംപോലെ അവർ വളഞ്ഞും പുളഞ്ഞും പോയി.


Related Articles