സുഷമ ബിന്ദു

ദേശീയത വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയിൽ എന്ന വിഷയത്തെ മുൻനിർത്തിയുള്ള പഠനത്തിന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വൈലോപ്പിള്ളി സ്മാരക കവിതാപുരസ്കാരം, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം, രാജലക്ഷ്മി പുരസ്കാരം, എം.എൻ. കുറുപ്പ് സ്മാരക കവിതാ പുരസ്കാരം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കവിതാ പുരസ്കാരം, അധ്യാപകലോകം കവിതാ പുരസ്കാരം, എം എം സേതുമാധവൻ സ്മാരക കവിതാ പുരസ്കാരം, കലാപൂർണ കവിതാ പുരസ്കാരം, ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.