മൺകോലങ്ങൾ

Poetry

മൺകോലങ്ങൾ



വെള്ളമേറാതെ
ചവിട്ടിക്കുഴച്ചും
തോണ്ടിയെടുത്തും
തേച്ചുചേർത്തും
കണ്ണിലെ വറ്റാത്ത തിളക്കവും
ചുണ്ടിലെ മായാത്ത ചിരിയും
ഒടിവുകളും വളവുകളും
ഉയർച്ചയും താഴ്ചയും
എല്ലാം
നിന്റെ വിരലുകളുടെ
വഴക്കത്തിനുതന്നെ.
എന്നിട്ടുംവെയിലുകൊണ്ട്
വിണ്ടുകീറുമെന്ന് കരുതിയോ
മഴകൊണ്ടാൽ
അലിഞ്ഞൊടുങ്ങുമെന്നോർത്തോ
ഊർന്ന് വീണ്
ഉടയുമെന്ന് പേടിച്ചോ
ശീതീകരിച്ച ചില്ലലമാരയിൽ
നീയെന്നെ അലങ്കാരത്തിനുവച്ചത്?

A poem about how love and care shape and preserve the beauty and at the same time restrict the essence of a person.


Related Articles