
എഴുത്തുകാരൻ. തിരക്കഥാകൃത്ത്. കേന്ദ്രസാഹിത്യ അക്കാദമി-യുവ പുരസ്‌കാർ, 2017-ലെ കേരള സർക്കാരിന്റെ യൂത്ത് ഐക്കൺ, കേരളസാഹിത്യ അക്കാദമി-ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ്, സി.വി. ശ്രീരാമൻ പുരസ്‌കാരം, എസ്.ബി.ടി. കഥാപുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് അവാർഡ്, അങ്കണം പുരസ്‌കാരം, മലയാള മനോരമ-ശ്രീ പുരസ്‌കാരം, ഭാഷാപോഷിണി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കന്യക ടാക്കീസ്, ടേക്ക് ഓഫ് എന്നീ സിനിമകളുടെ തിരക്കഥയും പുത്തൻ പണം എന്ന സിനിമയുടെ സംഭാഷണവും നിർവ്വഹിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ അവാർഡും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരവും കരസ്ഥമാക്കി. പ്രധാനപുസ്തകങ്ങൾ: ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ, വെള്ളരിപ്പാടം, മരണവംശം.