എംപി ലിപിന്‍ രാജ്

നോവലിസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. സൗജന്യ സിവിൽ സർവ്വീസ് പരിശീലനപദ്ധതിയായ 'വോക്ക് വിത്ത് എ സിവിൽ സർവന്റ്'ന്റെ ബ്രാൻഡ് അംബാസിഡർ. വിവിധ മത്സരങ്ങളിൽ പ്രസംഗത്തിലും സംവാദങ്ങളിലും സംസ്ഥാനചാമ്പ്യൻ. ഐക്യരാഷ്ട്രസംഘടനയും യൂണിസെഫും ചേർന്ന് ഏർപ്പെടുത്തിയ 2009-ലെ 'യുവനേതൃത്വ' അവാർഡ് ജേതാവാണ്. പ്രധാനപുസ്തകങ്ങൾ: ഗോൾഡൻ ഫ്രോഗ്, മാർ​ഗരീറ്റ, നിങ്ങൾക്കും ജയിക്കാം സിവിൽ സർവീസ്.