കൊളോണിയലിസത്തിനെതിരെ ഭാഷയെ ടൂളാക്കി മാറ്റിയ രാഷ്ട്രീയം

Column

കൊളോണിയലിസത്തിനെതിരെ ഭാഷയെ ടൂളാക്കി മാറ്റിയ രാഷ്ട്രീയം


ഗൂഗി വ തിയോംഗോ എന്ന കെനിയൻ എഴുത്തുകാരൻ എന്തായാലും മലയാളത്തിലിറങ്ങിയ ഒ വി വിജയന്‍റെ ‘ധർമ്മപുരാണം’ എന്ന നോവല്‍ വായിച്ചു കാണാനിടയില്ല. എങ്കിലും തിയോംഗോ എഴുതിയ 2006-ൽ പുറത്തിറങ്ങിയ കാക്കമാന്ത്രികൻ എന്ന നോവലിലെ ആദ്യഅദ്ധ്യായം നോക്കാം.

“അബുരിറിയ സ്വതന്ത്രറിപ്പബ്ലിക്കിലെ രണ്ടാം ഭരണാധികാരിക്ക് ഉണ്ടായ അപൂര്‍വ്വരോഗത്തെക്കുറിച്ച് പല കിംവദന്തികളും ഉണ്ടായിരുന്നെങ്കിലും അവയില്‍ അഞ്ചെണ്ണമാണ് ആളുകളുടെ ചുണ്ടുകളില്‍ പ്രധാനമായും തത്തിക്കളിച്ചിരുന്നത്

രോഗത്തിന് കാരണം ഭരണാധികാരിയുടെ ഉള്ളില്‍ തികട്ടി വന്ന ദേഷ്യമാണ്. ഓരോ തവണയും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഭരണാധികാരി ദേഷ്യം പിടിച്ചു വെക്കാന്‍ ശ്രമിച്ചു. ദേഷ്യം മാറ്റാന്‍ ചിലപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ എണ്ണിനോക്കും. മറ്റു ചിലപ്പോള്‍ കാ കേ കി കു എന്നിങ്ങനെ അപശബ്ദങ്ങളുണ്ടാക്കും. വയറ്റിലെ ഗ്യാസും ഗുളു ഗുളു ശബ്ദവുമെല്ലാം രാജാവിനെ അസ്വസ്ഥനാക്കി.

അബുരിറിയക്കാര്‍ പറയുക ദേഷ്യമാണ് തീയേക്കാള്‍ അപകടമെന്നാണ്. അതാണ് ഭരണാധികാരിയുടെ ആത്മാവിനെ ശോഷിപ്പിക്കുന്നത് എന്നാണവര്‍ പറയുക. എപ്പോഴാണ് ഭരണാധികാരിക്ക് ദേഷ്യം വന്നു തുടങ്ങിയതെന്നും ആര്‍ക്കും അറിയില്ല. അമേരിക്കയില്‍ പോയ ശേഷം നടക്കാതെ പോയ ടിവി ഇന്‍റര്‍വ്യു ആണ് പ്രധാനകാരണമെന്നാണ് ജനസംസാരം.


Related Articles