കൗമാരക്കാര്‍ക്കായുള്ള ബാലസാഹിത്യം

World of Letters

കൗമാരക്കാര്‍ക്കായുള്ള ബാലസാഹിത്യം


അടുത്തിടെ ഒരു സാഹിത്യോത്സവത്തില്‍ ഞാന്‍ നടത്തിയ ഒരു പ്രസംഗമാണ് ഈ പുസ്തകത്തിന് ആധാരം. ബാലസാഹിത്യത്തില്‍ മലയാളത്തിന് ഇനിയും എത്താന്‍ കഴിയാത്ത മേഖലകള്‍ ബാലസാഹിത്യകൃതിയായ ആനയും പുലിയുമില്ലാത്ത കഥയെ മുന്‍നിര്‍ത്തി ഞാന്‍ ഒരു സെഷനില്‍ വിശദീകരിക്കുകയാണ്.

ഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറില്‍ പോയ അനുഭവമാണ് ആധാരം. അവിടെ മലയാളപുസ്തകങ്ങള്‍ കണ്ടത് പൊട്ടും പൊടിയുമായി മാത്രം. പുസ്തകസാഗരത്തിനിടയിലെ ചെറുമീനായിപ്പോലും ഒരു മലയാളബാലസാഹിത്യകൃതിയില്ല. അപ്പോഴാണ് എന്റെ ഉള്ളില്‍ വന്ന ഒരു ചോദ്യം ഞാന്‍ സദസ്സിനോട് ചോദിച്ചത്.

പന്ത്രണ്ടു വയസ്സിനും പതിനേഴ് വയസ്സിനും ഇടയില്‍ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ശാരീരികമാനസികവളര്‍ച്ചകളെ കൃത്യമായി അഡ്രസ് ചെയ്യുന്ന ഒരു ബാലസാഹിത്യപുസ്തകം സാരോപദേശകഥകളെ മാറ്റിനിര്‍ത്തിയാല്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ? നമ്മുടെ കൗമാരക്കാരെന്നും കുരങ്ങന്റെയും മുയലിന്റെയും ഉപദേശകഥകളില്‍ കുരുങ്ങിക്കിടന്നാല്‍ മതിയോ? അവരുടെ ജീവിതം പ്രമേയമാകുന്ന, അവര്‍ കഥാപാത്രങ്ങളായിവരുന്ന എത്ര ബാലസാഹിത്യപുസ്തകങ്ങളുണ്ട്? അതിമാനുഷികരായ സൂപ്പര്‍ഹീറോകളോട് അവരെങ്ങനെ സംവദിക്കും?


Related Articles