
കഥാകൃത്ത്, നോവലിസ്റ്റ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്നു. എന്റെ കഥകള്‍, മഞ്ഞക്കുതിര, ഒരു സ്വവര്‍ഗാനുരാഗിയോട് ചെയ്തുകൂടാത്തത്, ഫ്രഞ്ച് കിസ്സ്, കനകദുര്‍ഗ്ഗ, ബുദ്ധമയൂരി എന്നീ കഥാസമാഹാരങ്ങളും കാന്തം, ഡെവിള്‍ടാറ്റൂ, വേര്, പറയാതെ വയ്യെന്റെ പ്രണയമേ, കൊമ്പത്തി എന്നീ നോവലുകളും കുട്യാസു അപ്പൂപ്പനും കുട്ടികളും, കുക്കുടു എലിയും തേനൂറന്മാരും, മനുക്കുട്ടനും മിനുപ്പൂച്ചയും, രാമനാഥന്റെ പാവകള്‍, മാച്ചുപിച്ചു എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017-ലെ കേരളകലാകേന്ദ്രം കമല സുരയ്യ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം മഞ്ഞക്കുതിര എന്ന കഥയ്ക്ക് ലഭിച്ചു. ഫ്രഞ്ച് കിസ്സ് എന്ന കഥാസമാഹാരം 2022-ലെ എം. സുകുമാരന്‍ സ്മാരകപുരസ്‌കാരത്തിന് അര്‍ഹമായി.