
മുൻ ലെഫ്റ്റനന്റ് കേണൽ, എഴുത്തുകാരി. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റെയിൻബോ–ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലും വാരാന്തപ്പതിപ്പുകളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ലെഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ച് ഇപ്പോൾ ബാംഗ്ലൂരിൽ താമസം. അവളവൾ ശരണം, ഇന്ത്യൻ റെയിൻബോ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.