മ്യൂട്ട് ഹേർ...

കുഞ്ഞിലേ പള്ളിയിൽനിന്നു കേട്ടിട്ടുള്ള വായനകളിൽ ഒന്ന് വല്ലാതെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. പൗലോസ് ശ്ലീഹായുടെ ‘സ്ത്രീകൾ സഭ​യിൽ മിണ്ടാതിരിക്കട്ടെ’ എന്ന നിർദ്ദേശമായിരുന്നു അത്. അക്കാലത്തും കുർബ്ബാനയ്ക്ക് കൂടിയിരുന്നവരിൽ മുക്കാൽഭാഗവും സ്ത്രീകൾതന്നെ. എണ്ണംകൊണ്ടുപോലും ഭൂരിഭാഗമായ സ്ത്രീവിശ്വാസിസമൂഹത്തോട് ‘നിശ്ശബ്ദരാകൂ’ എന്നാവശ്യപ്പെടുന്നതെന്ത് എന്ന അലട്ടൽ എന്നും വിടാതെ  പിൻതുടർന്നു. ജീസസ് അതീവ അനുഭാവത്തോടെ കൂടെ കൊണ്ടുനടന്ന സ്ത്രീകളോട് ശിഷ്യൻ നിശ്ശബ്ദരാകാൻ പറയുന്നത് അന്നത്തെ  കാലത്തിന്റെയും പാട്രിയാർക്കൽ സമൂഹത്തിന്റെയും സ്വാധീനത്തിലാവാം. ഇതിന്റെ തന്നെ പല അളവിലുള്ള അനുരണനങ്ങളാണ് വീടുകളിൽപ്പോലും മുഴങ്ങുന്നതെന്ന് പതുക്കെയാണ് മനസ്സിലാവുന്നത്. അത് കൂടുതൽ നടുക്കം തന്നു.

 MUTE HER...

പല വേരിയേഷനുകളിൽ എല്ലാ വംശപരമ്പരകളിലും എല്ലാ കാലങ്ങളിലും എല്ലായിടത്തും അത് ഉണ്ടായിരുന്നു. ലിലിത് എന്നൊരു മുത്തശ്ശിയെക്കുറിച്ച് കേൾക്കുന്നത് പിന്നീടാണ്. യഹൂദപാരമ്പര്യകഥകളിൽ അവളായിരുന്നു ആദ്യത്തെ സ്ത്രീ. ആദത്തെപ്പോലെതന്നെ പൊടിയിൽനിന്നു മെനഞ്ഞെടുക്കപ്പെട്ടവൾ. തുല്യതയ്ക്കുവേണ്ടി ലിലിത് നടത്തിയ അവകാശവാദങ്ങൾ അവളുടെ പറുദീസാനഷ്ടത്തിലാണ് അവസാനിച്ചത്. പുറന്തള്ളപ്പെട്ട ലിലിത്തിനെ യഹൂദപാരമ്പര്യം ദുർദേവതയായി ഗണി​ക്കുന്നു. (സമതയ്ക്കുവേണ്ടി ശബ്ദിക്കുന്ന ആർക്കുമുള്ള ഒരു മുന്നറിയിപ്പായിരിക്കാം അത്!)


Related Articles