
മാധ്യമപ്രവർത്തകൻ. ദ ഹിന്ദു, ദ സ്റ്റേറ്റ്‌സ്മാൻ, പേട്രിയറ്റ്, ദ ഡെക്കാൺ ഹെറാൾഡ് എന്നീ ഇംഗ്ലിഷ് ദിനപത്രങ്ങളിലും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) എന്ന ദേശീയ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. ആദ്യ സ്വകാര്യ മലയാള ചാനലായ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗത്തിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കേസരി-സ്വദേശാഭിമാനി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ, ബിആർപിയുടെ ലേഖനങ്ങൾ.