ആൾക്കൂട്ടവും  ജനാധിപത്യവും

ൾക്കൂട്ട ഫാസിസ്റ്റ് ഹിസംകൾ അനുദിനം അരങ്ങേറുന്നതാണ് വർത്തമാന ഇന്ത്യയിലെ സാമുഹിക-രാഷ്ട്രീയ യാഥാർത്ഥ്യം. ജനാധിപത്യത്തിന്റൈ ഭാവിയെപ്പറ്റി ചിന്തിക്കുന്ന ഏതൊരാളെയും അസ്വസ്ഥപ്പെടുത്തുന്നതാണ് ഈ വർത്തമാനം. ആൾക്കൂട്ട ഹിംസയെപ്പറ്റി ഗൗരവമായ ചർച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്നു. എഴുത്തുകാരായ എൻ.എസ്. മാധവൻ, സക്കറിയ, മാധ്യമപ്രവർത്തകനായ ബി.ആർ.പി ഭാസ്‌കർ, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ കമൽറാം സജീവ് എന്നിവരാണ് ആൾക്കൂട്ടത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്തത്. എ.കെ. അബ്ദുൾ ഹക്കീം മോഡറേറ്ററായിരുന്നു.

എൻ.എസ്. മാധവൻ: ജനാധിപത്യത്തിൽ ആൾക്കൂട്ട രാഷ്ട്രീയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അത് പുതിയ സംഭവവികാസമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ കാലത്തും ആൾക്കൂട്ടങ്ങളെ അവരവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് സത്യം. ഒരു പക്ഷേ, ഇന്നത്തെ കാലവും മുൻകാലവുമായുള്ള വ്യത്യാസം ഈ ആക്രമണങ്ങൾ കുറെക്കൂടി വ്യക്തിപരമാകുന്നു എന്നതാണ്. പണ്ട് പൊതുവേദിയിൽ വച്ച് ആക്രമിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ ആക്രമണം വീടുകളിലേക്കും ബാധിച്ചിരിക്കുന്നു. ഇത് ഒരു ആവർത്തനമാണ്. 1940 കളിൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നപ്പോൾ സ്‌ട്രോം ട്രൂപ്പേഴ്‌സ്, നാസി പരിവാർ വീടുവീടാന്തരം കയറി ജൂതന്മാരെ ആക്രമിച്ചിരുന്നതിന് തത്തുല്യമായി ശബരിമലയിൽ ഏതെങ്കിലും യുവതി പ്രവേശിക്കുകയാണെങ്കിൽ തത്സമയം ആ യുവതിയുടെ, അല്ലെങ്കിൽ തന്റെ രാഷ്ട്രീയ, വിശ്വാസ എതിരാളിയുടെ വീട് ആക്രമിക്കുക എന്ന പുതിയ, ഒട്ടും ആശാസ്യമല്ലാത്ത നടപടി വന്നിരിക്കുകയാണ്. ഇതിന് രണ്ടു വശമുണ്ട്. ഉത്തരേന്ത്യപോലുള്ള സംസ്ഥാനങ്ങളിൽ ആക്രമണം തികച്ചും ഏകപക്ഷീയമായിരിക്കും. കേരളത്തിൽ മറുപടി കൊടുക്കാൻ തക്ക ശേഷിയുള്ള ഇതര പാർട്ടികൾ ഉണ്ട്. പൊതുവേ ജനാധിപത്യം വളരെ കലുഷിതമായിരിക്കുന്ന കാലമാണ് ഇത് എന്നാണ് എന്റെ തോന്നൽ.

എ.കെ. അബ്ദുൾ ഹക്കീം: നേരിട്ട് തന്നെ മുമ്പ് ആൾക്കൂട്ട ആക്രമണത്തിനും വിചാരണയ്ക്കും വിധേയനായിട്ടുണ്ട് സക്കറിയ. അദ്ദേഹം എന്തു പറയുന്നുവെന്നത് പ്രധാനമാണ്.


Related Articles