അസീം താന്നിമൂട്

എഴുത്തുകാരൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam (1980–2010) ഗ്രന്ഥത്തിലും 21st Century Malayalam Poetry Supplementary Special Section–നിലും പോണ്ടിച്ചേരി സർവകലാശാല, കേരള സർവകലാശാല, കണ്ണൂർ യൂണി വേഴ്‌സിറ്റി സിലബസുകളിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും റിവ്യൂകളും അനുഭവക്കുറിപ്പുകളും എഴുതാറുണ്ട്. പ്രധാനപുസ്തകങ്ങൾ: കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ച് വിളിക്കുന്ന വിത്ത്, അന്നുകണ്ട കിളിയുടെ മട്ട്.