അനിൽ ദേവസ്സി

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1985 ഡിസംബർ 10-നു ജനിച്ചു. ദേവസ്സിയും റീത്തയുമാണ് മാതാപിതാക്കൾ. ഭാര്യ: സോമ. മകൻ: അനയ് നെവിൻ. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം. അഞ്ചുവർഷമായിട്ട് ദുബായ്‌യിൽ താമസം. അൽഅൻസാരി എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാർ നടത്തിയ കൃതി രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാരൂർ നീലകണ്ഠപിള്ള സ്മാരക ചെറുകഥാമത്സരത്തിൽ രണ്ടാം സ്ഥാനം, നന്മ സി.വി. ശ്രീരാമൻ കഥാപുരസ്‌കാരം, കലാകൗമുദി കഥാപുരസ്‌കാരം, ദുബായ് പാം അക്ഷരതൂലിക കഥാപുരസ്‌കാരം, പുന്നപ്ര ഫൈൻആർട്‌സ് കഥാപുരസ്‌കാരം, വയനാട് ശ്രീലതടീച്ചർ സ്മാരക ചെറുകഥാപുരസ്‌കാരം, പാലക്കാട് ഫിലിം സൊസൈറ്റി കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.