ചൂണ്ടപ്പന

Short Story

ചൂണ്ടപ്പന


''രേയൊരുചോദ്യം.'' ഷർട്ടിന്റെ കൈ മുട്ടിനുമീതേക്ക് തെറുത്ത് കേറ്റിക്കൊണ്ട് എസ്.ഐ ശിവദാസൻ ചോദിച്ചു: ''എന്തിനാ നീ അതു ചെയ്തത്?''

പതിറ്റകം സ്റ്റേഷനിൽ ചാർജെടുത്തതിനുശേഷമുള്ള തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ മർഡർകേസ്സിലെ പ്രതിയോടാണ് ചോദ്യം.

പ്രതിയായ ചാത്തു പറഞ്ഞു: ''പത്തുനാൽപ്പത് വർഷത്തെ ജീവിതാണ് ഈയൊരൊറ്റ ചോദ്യംകൊണ്ട് റദ്ദുചെയ്തു പോണത്. ദെണ്ണണ്ട്ട്ടാ സാറേ...''

''നാൽപ്പതു വർഷത്തെ കഥ കേൾക്കാനുള്ള മൂഡിലല്ല ഞാൻ. നീ വേഗം ഞാൻ ചോദിച്ചതിന് സമാധാനം പറ. സമയം വൈകുന്തോറും എന്റേം നിന്റേം പണി കൂടും.'' പോലീസ് കുപ്പായം ദേഹത്ത് കേറുന്നതിനുമുൻപ് പാരലൽകോളേജ് വാധ്യാരുടെ വേഷംകെട്ടിയിട്ടുള്ള ശിവദാസൻ, ഒരു അധ്യാപകന്റെ കൈയടക്കത്തോടെ, ഓഫീസ്മുറിയിൽ തലകുനിച്ചുനിൽക്കുന്ന വിദ്യാർത്ഥിയോടുള്ള അനുഭാവത്തോടെ, ചിരിച്ചുകൊണ്ടാണ് ചാത്തുവിനോട് ഇടപെട്ടത്.


Related Articles