മരണക്കിണർ

Short Story

മരണക്കിണർ


അവന് ഭ്രാന്താണെന്നും കാർന്നോന്മാർ ഉണ്ടാക്കിയിട്ടേക്കണ മൊതൽ കണ്ടിട്ടുള്ള അഹങ്കാരമാണെന്നും എന്നേക്കുറിച്ചു രഹസ്യമായി പറഞ്ഞുനടക്കുന്നവരുണ്ട്.

പണിക്കൊന്നും പോകാതെ തിന്നും കുടിച്ചും സുഖിച്ചു ജീവിക്കാനും ഒരു ഭാഗ്യം വേണമെന്നു പരസ്യമായി പറയുന്നവരുമുണ്ട്. രണ്ടുകൂട്ടരും ഉത്പാദിപ്പിക്കുന്നതു കടുത്ത അസൂയയാണ്. തങ്ങൾക്കു കിട്ടാത്തതിനെച്ചൊല്ലിയുള്ള കഴുതകളുടെ കരച്ചിൽ മാത്രമാണ്!

മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു പറയുന്നു എന്നത് അന്നും ഇന്നും എന്റെ വിഷയമല്ല. തോന്നുന്നപോലെ ജീവിക്കുക എന്നതു മാത്രമായിരുന്നു എന്റെ അജൻണ്ട. അപ്രകാരം നായരങ്ങാടിയെന്ന കൊച്ചുസ്ഥലത്തുവന്ന് ഒരു വീട് വാടകയ്ക്കെടുത്ത് ഏകാന്ത ജീവിതം നയിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായിട്ടുണ്ട്.

ഒരു കൊലപാതകം നടത്തുക എന്നതായിരുന്നു ലക്ഷ്യം. എത്രയോ നാളത്തെ ആഗ്രഹമാണെന്നോ അത്. നിസ്സാരമായി സാധിക്കാൻ കഴിയുന്ന ഒന്ന്. പക്ഷേ, ഒരു പരിചയവുമില്ലാത്ത ഒരു മനുഷ്യനെ കണ്ടെത്തി, അയാളോട് അടുപ്പം സ്ഥാപിച്ച്, അയാളുടെ കുടുംബത്തെ പരിചയപ്പെട്ട്, ഒരു സുപ്രഭാതത്തിൽ അയാളെ വകവരുത്തി, തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കടന്നുകളയുക എന്നതായിരുന്നു എന്റെ പദ്ധതി. വെറുതെ ഒരു രസം! ജീവിതത്തിലെ ഒരുവിധപ്പെട്ട മറ്റെല്ലാ രസങ്ങളും പൂതികളും മുന്നേക്കുമുന്നെ പൂവണിഞ്ഞെങ്കിലും ഇതൊരെണ്ണം മാത്രം കൂമ്പി​യടഞ്ഞു പോവുകയായിരുന്നു. 


Related Articles