അവൾക്ക് പത്തോ പന്ത്രണ്ടോ മാത്രമേ വയസ്സ് ഉണ്ടാവുകയുള്ളൂ. സങ്കടക്കണ്ണുകളുള്ള പെൺകുട്ടി. കാമറഫോണിലേക്ക് പാളിനോക്കുമ്പോൾ അവൾ മെല്ലെയൊന്ന് അനങ്ങി. ഓരോ അനക്കത്തിലും അവളുടെ ഭാവചലനങ്ങൾ വേഗത കുറഞ്ഞതും നിരുന്മേഷവുമായിത്തീർന്നു. വീഡിയോ എടുക്കാൻ ചെന്നയാൾ അവളെ കണ്ട് അമ്പരപ്പോടെ നിലവിളിച്ചു:
"ഇവിടെ ഒരാളുണ്ട്, ഇവിടെ ഒരാളുണ്ട്."
അത് കേൾക്കാൻ ചുറ്റിലും മറ്റാരുമുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചവും മഞ്ഞുവീഴ്ചയുടെ നിശ്ശബ്ദതയും മാത്രം. 7.8 ഉം 7.5 ഉം തീവ്രതയുള്ള രണ്ടു ഭൂകമ്പങ്ങളിൽ തകർന്നുപോയ പ്രദേശമായ തെക്കുകിഴക്കൻ തുർക്കിയിൽ എവിടെയോ ഉള്ളതാണ് ഈ സ്ഥലം.
പെൺകുട്ടിക്ക് അരികിലേക്ക് ആ മനുഷ്യൻ നടന്നടുത്തു. നെഞ്ചിന് താഴെയുള്ള ശരീരഭാഗങ്ങൾ കോൺക്രീറ്റിനടിയിൽ പെട്ടുകിടക്കുന്ന പാവം പെൺകുട്ടി. അവർക്ക് പരസ്പരം അറിയില്ലെന്ന് വ്യക്തം.
