
1952 ജൂണ്‍ 7-ന് ഇസ്താംബൂളില്‍ ജനിച്ചു. വാസ്തുവിദ്യയും പത്രപ്രവര്‍ത്തനവും പഠിച്ചു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കുറച്ചു കാലം വിസിറ്റിങ് റിസര്‍ച്ചറായിരുന്നു. 19820ല്‍ ആദ്യ നോവല്‍ ജെവ്‌ദെത്‌ബേയും മക്കളും പ്രസിദ്ധീകരിച്ചു. പത്തു നോവലുകളും ഇസ്താംബൂള്‍ നഗരത്തെക്കുറിച്ച് സ്മരണകളടങ്ങിയ പുസ്തകവുംഓര്‍മ്മക്കുറിപ്പുകളും ലേഖനസമാഹാരവും അടക്കം ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവ്. 1998ല്‍ പ്രസിദ്ധീകരിച്ച ചുവപ്പാണെന്റെ പേര് (My name is Red ) ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി, കൃതികള്‍ അറുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2006ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവ്.