ഭാവിയിലേക്കുള്ള പാഠങ്ങൾ

KLF

ഭാവിയിലേക്കുള്ള പാഠങ്ങൾ


ഇന്ത്യയിലെ ചരിത്രചിന്തകരിൽ പ്രമുഖയാണ് റൊമീല ഥാപ്പർ.1931 നവംബർ 30-ന് ലക്‌നൗവിൽ ജനിച്ച റൊമീല പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി.1958-ൽ ലണ്ടൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം. കുരുക്ഷേത്ര സർവകലാശാല , ഡൽഹി സർവകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ ചരിത്രാധ്യാപികയായിരുന്നു. ഇപ്പോൾ ജെ.എൻ.യുവിൽ പ്രൊഫസർ എമിരിറ്റയാണ്.മാർക്‌സിസ്റ്റ് വീക്ഷണത്തിൽ ചരിത്രത്തെ സമീപിക്കുന്ന റൊമീല 'അശോക ആൻഡ് ദ ഡിക്‌ളൈൻ ഓഫ് മൗര്യാസ്', 'എ ഹിസ്റ്ററി ഓഫ് ഇന്ത്യ', 'ദ പാസ്റ്റ് ആൻഡ് പ്രിജുഡൈസ്', 'എക്‌സൈൽ ആൻദ് ദ കിങ്ഡം', 'സോമനാഥ: ദ മെനി വോയ്‌സസ് ഓഫ് ഹിസ്റ്ററി' തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ഭൂതകാലത്തിൽ നിന്ന് പഠിക്കുക, ഭാവിയിലേക്കുള്ള പാഠങ്ങൾ' എന്ന വിഷയത്തിൽ ഗീതാ ഹരിഹരനുമായി റൊമീല സംഭാഷണത്തിൽ ഏർപ്പെട്ടു. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയും എഡിറ്ററുമാണ് ഗീതാ ഹരിഹരൻ. ആദ്യ നോവൽ 'ദ തൗസൻറ് ഫേസസ് ഓഫ് നൈറ്റി'ന് 1993-ൽ കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് അവാർഡ് ലഭിച്ചു. 1954-ൽ കോയമ്പത്തൂരിൽ ജനിച്ച ഗീതാ ഹരിഹരൻ ബോംബെയിലും മനിലയിലുമായാണ് വളർന്നത്. ബോംബെ സർവകലാശാലയിൽനിന്ന് ബി.എയും ഫെയർഫീൽഡ് സർവകലാശാലയിൽനിന്ന് എം.എയും നേടി. ന്യൂയോർക്കിൽ പബ്‌ളിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലാണ് ആദ്യം പ്രവർത്തനം. പിന്നീട് ഇന്ത്യയിൽ പുസ്തക എഡിറ്ററായി. ഇപ്പോൾ സ്വതന്ത്ര എഡിറ്ററായി പ്രവർത്തിക്കുന്നു.

റൊമിലയുമായി ഗീതാ ഹരിഹരൻ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:

ഗീതാ ഹരിഹരൻ: ചരിത്രത്തിൽവാമൊഴി പാരമ്പര്യത്തിന് നിർണായക പ്രാധാന്യമുണ്ടോ? നമ്മളുടെ ചരിത്രം വാമൊഴി പാരമ്പര്യത്തെ ഉൾക്കൊള്ളുന്നുണ്ടോ?


Related Articles